എടൂർ മരിയൻ തീർഥാടന പള്ളിയിൽ കവാടം വെഞ്ചരിപ്പും തീർഥാടന കുർബാന ആരംഭവും ഇന്ന്
1576973
Saturday, July 19, 2025 12:39 AM IST
എടൂർ: ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയർത്തിയ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുതിയതായി നിർമിച്ച കവാടം വെഞ്ചരിപ്പും തീർഥാടന കുർബാന ആരംഭവും ഇന്ന് 4.30 ന് തലശsരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. തോമസ് വടക്കേമുറിയിൽ, അസി. വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. 28 വരെ നടക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനും ആർച്ച്ബിഷപ് കൊടിയുയർത്തും.
ആധ്യാത്മിക മേഖലയിൽ തീർഥാടന പദവി അനുശാസിക്കുന്ന തിരുക്കർമങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും പ്രത്യേകം വൈകുന്നേരം ആറിന് കുർബാനയും മാതാവിന്റെ നൊവേനയും ദണ്ഡ വിമോചന ആശീർവാദവും നടത്തും. കുമ്പസാരത്തിനും സൗകര്യം ഉണ്ടാകും. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനങ്ങളിൽ 4.30 ന്റെ വിശുദ്ധബലിക്ക് ഒപ്പമായിരിക്കും ശനിയാഴ്ചകളിലെ പ്രത്യേക പ്രാർഥനകൾ നടക്കുക.
20 മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 4.30 ന് കുർബാന, വചനസന്ദേശം, നൊവേന എന്നിവ ഉണ്ടാകും. തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. ജിന്റോ മൂന്നനാൽ, ഫാ. അലക്സ് നിരപ്പേൽ, ഫാ. മനോജ് കൊച്ചുപുരയ്ക്കൽ, ഫാ. ജോസഫ് ഒരപ്പാംകുഴിമറ്റത്തിൽ, ഫാ. റിബിൻ കളപ്പുരയ്ക്കൽ, ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ, ഫാ. നിധിൻ, ഫാ. ഷാരോൺ, തലശേരി വികാരി ജനറാൾ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.