എക്സ്പ്ലോസീവ് മാഗസിൻ: ആർഡിഒക്ക് പരാതി നല്കി
1576886
Friday, July 18, 2025 7:58 AM IST
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭാ പരിധിയിലെ കംബ്ലാരിയിൽ എക്സ്പ്ലോസീവ് മാഗസിൻ സ്ഥാപിക്കാൻ അനുമതി നൽകാനുള്ള നഗരസഭ തീരുമാനത്തിനെതിരേ ആർഡിഒക്ക് കംബ്ലാരിയിലെ പരിസരവാസികളായ പതിനൊന്നു പേർ ഒപ്പിട്ട പരാതി നൽകി.
തങ്ങൾ നഗരസഭാ അധികൃതർക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതി പരിഗണിക്കാതെയും തങ്ങളെ കേൾക്കാതെയുമാണ് നഗരസഭാ ഭരണ സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പരാതിയിൽ പറയുന്നു. ആയതിനാൽ ആർഡിഒ നേരിട്ട് തങ്ങളെ കേട്ടതിനുശേഷം തീരുമാനം പുനപരിശോധിക്കണമെന്നാണു പരാതിക്കാരുടെ ആവശ്യം.