നിർമിത ബുദ്ധിയുടെ അനന്ത സാധ്യതകൾ; ബോധവത്കരണ ക്ലാസ് നടത്തി
1576893
Friday, July 18, 2025 7:58 AM IST
മണിക്കടവ്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസിന്റെ ഭാഗമായി 'റോബോട്ടിക്സ്- ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ അനന്തസാധ്യതകൾ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് സെന്റർ ഫോർ ഓപ്പൺ ലേണിംഗ് ഡയറക്ടറും സൃഷ്ടി റോബോട്ടിക്സ് സിഇഒയുമായ സുനിൽ പോൾ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. വിവിധയിനം റോബോട്ടുകളെ പ്രദർശിപ്പിച്ച് സംശയ നിവാരണം നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് റിജോ ചാക്കോ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ആർ. സുധീഷ്, സിബി ജോസഫ്, ജിഷ പ്രേംസ് എന്നിവർ നേതൃത്വം നൽകി.