പുതിയിടം കപ്പേളയിൽ തിരുനാൾ 20 മുതൽ 28 വരെ
1600715
Saturday, October 18, 2025 5:07 AM IST
പയ്യന്പള്ളി: സെന്റ് കാതറിൻസ് ഫൊറോന ദേവാലയത്തിനുകീഴിൽ പുതിയിടത്തുള്ള കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ 20 മുതൽ 28 വരെ ആഘോഷിക്കും. 20ന് വൈകുന്നേരം 4.15ന് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ കൊടിയേറ്റും. 26 വരെ വൈകുന്നേരം 4.20ന് ജപമാല, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ ഉണ്ടാകും.
യഥാക്രമം ഫൊറോന പള്ളി അസി. വികാരി ഫാ. ജിജോ പുല്ലാട്ടുകുന്നേൽ, ഫാ. വർഗീസ് മറ്റമന, ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ, ഫാ. റോബിൻ പുല്ലാട്ട്, ഫാ. ലിജോ കരിപ്പാമറ്റത്തിൽ, ഫാ. നിധിൻ ആലക്കത്തടത്തിൽ എന്നിവർ ശുശ്രൂഷകളിൽ കാർമികരാകും. തിരുനാൾദിനമായ 27ന് വൈകുന്നേരം 4.20ന് ജപമാല.
അഞ്ചിന് ദ്വാരക സെന്റ് അൽഫോൻസ ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ആഘോഷമായ വിശുദ്ധകുർബാനയിൽ കാർമികനാകും. 6.30ന് കൊയിലേരി ടൗണിലേക്ക് പ്രദക്ഷിണം, ആശീർവാദം, മേളക്കാഴ്ചകൾ. പ്രധാനതിരുനാൾദിനമായ 28ന് രാവിലെ 8.30ന് നേർച്ചകാഴ്ചകൾ. 9.30ന് ജപമാല.
10ന് ബത്തേരി അസംപ്ഷൻ ഫൊറോന അസി. വികാരി ഫാ. ജൂഡ് വട്ടക്കുന്നേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. 11.30ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, മേളക്കാഴ്ചകൾ, നേർച്ചഭക്ഷണം, കൊടിയിറക്ക്.