വയനാട് എൻജിനിയറിംഗ് കോളജിൽ വിദ്യാർഥി സംഘർഷം: നാല് പേർക്ക് പരിക്ക്
1536409
Tuesday, March 25, 2025 8:36 AM IST
മാനന്തവാടി: തലപ്പുഴ വയനാട് എൻജിനിയറിംഗ് കോളജിൽ വിദ്യാർഥി സംഘർഷത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്ക്. എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരും തമ്മിൽ ഇന്നലെ രാവിലെയാണ് സങ്കർഷം ഉണ്ടായത്. പരിക്കേറ്റ യുഡിഎസ്എഫ് പ്രവർത്തകരെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ അദിൻ അബ്ദുള്ള ഉൾപ്പെടെ നാല് പേർക്കാണ് പരിക്ക്.
രണ്ടുദിവസം മുന്പ് ജോസ് തിയേറ്ററിന് സമീപം കോളജിലെ യുഡിഎസ്എഫ് പ്രവർത്തകരും മാനന്തവാടി ടൗണിലെ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു ഇതിനെച്ചൊല്ലി കോളജിലെ എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരും തമ്മിൽ കോളജിൽ വാക്തർ തത്തിലേർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.