ആരോഗ്യമന്ത്രി മെഡിക്കൽ കോളജിൽ പരിശോധന നടത്തി
1536405
Tuesday, March 25, 2025 8:36 AM IST
ഉൗട്ടി: തമിഴ്നാട് ആരോഗ്യ മന്ത്രി എൻ. സുബ്രഹ്മണ്യൻ ഉൗട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധന നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഏപ്രിൽ ആറിന് ഉൗട്ടിയിലെ മെഡിക്കൽ കോളജ് നാടിന് സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനാണ് മന്ത്രി ഉൗട്ടിയിലെത്തിയത്.
നീലഗിരി ജനതയുടെ അഭിമാനമായ 700 ബെഡ് സൗകര്യമുള്ള മെഡിക്കൽ കോളജ് നാടിന് സമർപ്പിക്കുന്നതോടെ ജില്ലയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകും.
16.44 കോടി രൂപ ചെലവിട്ട് എമറാൾഡിൽ നിർമിക്കുന്ന ഗവ. ആശുപത്രിയും 2.66 കോടി രൂപ ചെലവിട്ട് കുന്നൂർ ഗവ. ആശുപത്രിയിൽ നിർമിച്ച ചുറ്റുമതിലും 3.30 കോടി രൂപ ചെലവിട്ട് നിർമിച്ച കോത്തഗിരി സർക്കാർ ആശുപത്രി കെട്ടിടവും ആറ് പ്രാഥമിക ആരോഗ്യകേന്ദ്ര കെട്ടിടങ്ങളും സ്റ്റാലിൻ അന്നേ ദിവസം ഉദ്ഘാടനം ചെയ്യും.