ഗ്രന്ഥശാലാദിനം ആഘോഷിച്ചു
1591807
Monday, September 15, 2025 5:42 AM IST
വെള്ളമുണ്ട: മൊതക്കര പ്രതിഭ ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാദിനം ആഘോഷിച്ചു. ഗ്രന്ഥശാല സംരക്ഷണ സദസ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് സി.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ദീർഘകാലം ഗ്രന്ഥാലയം പ്രസിഡന്റായിരുന്ന എം.എൻ. ജനാർദനൻ, മുതിർന്ന വായനക്കാരായ ഗംഗാധരൻ നായർ, വസുമതി ഭാസ്കരൻ, പുതുതലമുറ വായനക്കാരൻ സനീഷ്, കവികളായ കെ.വി. രതീഷ്, റഫീഖ് പുളിഞ്ഞാൽ എന്നിവരെ ആദരിച്ചു.
എം.പി. സുരേഷ്കുമാർ, കെ.എം. ബാബു, സെക്രട്ടറി ജയേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.