സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര സംഗമം നടത്തി
1591551
Sunday, September 14, 2025 5:25 AM IST
അന്പലവയൽ: ബത്തേരി ബ്ലോക്ക് ക്ഷീര സംഗമം തോമാട്ടുചാൽ മാർത്തോമ ഹാളിൽ നടത്തി. ക്ഷീരവികസന വകുപ്പിന്റെയും ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയുംആഭിമുഖ്യത്തിലും അന്പലവയൽ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിലുമായിരുന്നു പരിപാടി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, എംആർസിഎംപിയു ഭരണസമിതിയംഗം റോസിലി തോമസ്, യഥാക്രമം അന്പലവയൽ, മീനങ്ങാടി, നെൻമേനി,
നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. ഹഫ്സത്ത്, കെ.ഇ. വിനയൻ, ബിന്ദു അനന്തൻ, ഷീജ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, ലത ശശി, കെ. ഷമീർ, കെ.കെ. പൗലോസ്, പി.പി. പ്രദീപൻ, ബി.പി. ബെന്നി, പി.പി. വിജയൻ, കെ.ബി. മാത്യു, ബത്തേരി ക്ഷീര വികസന ഓഫീസർ പി.പി. പ്രജിഷ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെയും ചിത്രരചന, ക്വിസ് മത്സര വിജയികളെയും ആദരിച്ചു. അന്പലവയൽ ക്ഷീരസംഘം പ്രസിഡന്റ് എ.പി. കുര്യാക്കോസ് സ്വാഗതം പറഞ്ഞു.