ആശ വർക്കർമാർക്ക് ഓണസമ്മാനവുമായി പ്രിയങ്ക ഗാന്ധി
1591553
Sunday, September 14, 2025 5:25 AM IST
കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ ആശ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധി എംപി ഓണസമ്മാനമായി സാരി നൽകി. ടി. സിദ്ദിഖ് എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്, നഗരസഭാ ചെയർമാൻ ടി.ജെയ ഐസക്, നേതാക്കളായ റസാഖ് കൽപ്പറ്റ,
ബി. സുരേഷ്ബാബു, പോൾസണ്‍ കുവക്കൽ, എം.എ. ജോസഫ്, ശോഭനകുമാരി, എൻ. മുസ്തഫ, ഗിരീഷ് കൽപ്പറ്റ, കെ. അജിത എന്നിവർ പ്രസംഗിച്ചു.