ജോസിന്റെ ആത്മഹത്യ വിഭാഗീയതയുടെ പരിണിതഫലം: കേരള കോണ്‍ഗ്രസ്-എം
1591550
Sunday, September 14, 2025 5:25 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കോണ്‍ഗ്രസിലെ വിഭാഗീയതയുടെ പരിണിതഫലമാണെന്ന് കേരള കോണ്‍ഗ്രസ്-എം മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഫലമായി ജില്ലയിൽ അഞ്ച് കോണ്‍ഗ്രസ് പ്രവർത്തകരാണ് 2015നുശേഷം ജീവനൊടുക്കിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമാണ്. സാന്പത്തിക നേട്ടത്തിനും അധികാരത്തിനും സ്വാർഥതാത്പര്യ സംരക്ഷണത്തിനും നിലകൊള്ളുന്നവരുടെ പാർട്ടിയായി കോണ്‍ഗ്രസ് അധഃ പതിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള കർഷക യൂണിയൻ-എം ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. ബേബി, സംസ്ഥാന കമ്മിറ്റി അംഗം ഗോൾഡ, കേരള വിദ്യാർഥി കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ആൽവിൻ അമരിക്കാട്ട്, ടോമി ഇലവുങ്കൽ,
സിബി കാട്ടാംകോട്ടിൽ, ബെന്നി വേങ്ങത്താനം, ജോസഫ് കാരക്കാട്ട്, ഡോ.ബീന ജോസ്, ജോണി മണ്ണുംപുറം, തങ്കച്ചൻ പരീക്കൻ, ബിനേഷ് താഴത്തുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.