എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1536087
Monday, March 24, 2025 6:10 AM IST
കൽപ്പറ്റ: ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ പൂർണമായും നൽകിയതിനുശേഷം പുഞ്ചരിമട്ടം ഉരുൾ ദുരന്തബാധിതർക്കായി ടൗണ്‍ഷിപ്പ് തയാറാക്കുന്നതിന് എൽസ്റ്റൻ എസ്റ്റേറ്റിലെ പൂൽപ്പാറ ഡിവിഷനിൽ ഭൂമി ഏറ്റെടുക്കുക, തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. സംയുക്ത സമിതി നേതാക്കളായ ബി. സുരേഷ് ബാബു, സി.എച്ച്. മമ്മി, യു. കരുണൻ, എൻ. വേണുഗോപാൽ, എൻ.ഒ. ദേവസി, കെ.ടി. ബാലകൃഷ്ണൻ, ഗിരീഷ് കൽപ്പറ്റ, കെ. സെയ്തലവി, ഡി. രാജൻ, എസ്. മണി എന്നിവർ പ്രസംഗിച്ചു.