സുബൈർ ഇളംകുളം കേരള ടീം മാനേജർ
1535698
Sunday, March 23, 2025 6:15 AM IST
കൽപ്പറ്റ : ഹരിയാനയിലെ പഞ്ചഗുളയിൽ 28 മുതൽ 31 വരെ നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിന്റെ കേരള ടീം മാനേജരായി സുബൈർ ഇളംകുളത്തെ തെരഞ്ഞെടുത്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയാണ് സുബൈർ. വിവിധ ജില്ലകളിൽനിന്നുള്ള 30ൽ അധികം താരങ്ങൾ കേരള ടീം അംഗങ്ങളാണ്. ഇതിൽ 11 പേർ വയനാട്ടുകാരാണ്.