അണക്കെട്ടുകളിൽ സീ പ്ലെയിൻ സേവനം: ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി
1535693
Sunday, March 23, 2025 6:11 AM IST
കൽപ്പറ്റ: ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളിൽ സീ പ്ലെയിൻ സേവനം ആരംഭിക്കുന്നതിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർക്ക് ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ബാണാസുരസാഗറും കാരാപ്പുഴയും. ദിനേന വിദേശികളടക്കം നിരവധി സഞ്ചാരികളാണ് ഇവിടങ്ങളിൽ എത്തുന്നത്.
ഈ ടൂറിസം കേന്ദ്രങ്ങളിൽ സീ പ്ലെയിൻ സേവനം ആരംഭിക്കുന്നത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായകമാകും. വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും സീ പ്ലെയിൻ സേവനം ഉതകുമെന്നും നിവേദനത്തിൽ പറയുന്നു.