നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തണം: ലെൻസ്ഫെഡ്
1600163
Thursday, October 16, 2025 5:44 AM IST
പുൽപ്പള്ളി: നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സുപ്പർവൈസേഴ്സ് ഫെഡറേഷൻ(ലെൻസ്ഫെഡ്)പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിർമാണസാമഗ്രികൾ ഇതര സംസ്ഥാനങ്ങളിൽനിന്നു എത്തിക്കുന്നതിലെ തടസം നീക്കുക, ജിഎസ്ടി ഇളവ് സിമന്റ് ഉപഭോക്താക്കൾക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, പടിഞ്ഞാറത്തറ-പുഴിത്തോട് ബദൽ പാത യാഥാഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഏരിയ പ്രസിഡന്റ് ജിൻസണ് കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. താന്നിക്കൽ ആന്റണി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ഏലിയാസ്, ഏരിയ സെക്രട്ടറി ടി.കെ. മനോജ്, ബബീഷ്, മെംബർഷിപ്പ് കമ്മിറ്റി ചെയർമാൻ കെ.വി. ഏബ്രഹാം, ഷൈൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ആന്റണി താന്നിക്കൽ(പ്രസിഡന്റ്), വി.സി. സന്തോഷ്(വൈസ് പ്രസിഡന്റ്), കെ.കെ. ബാലകൃഷ്ണൻ(സെക്രട്ടറി), ബേസിൽ പോൾ(ജോയിന്റ് സെക്രട്ടറി), ഷൈൻ ഏബ്രഹാം(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.