പോഷകാഹാരപ്രദർശനം നടത്തി
1600159
Thursday, October 16, 2025 5:37 AM IST
പുൽപ്പള്ളി: പനമരം ബ്ലോക്കിനു കീഴിലുള്ള 103 അങ്കണവാടികളിലെ ഹെൽപ്പർമാരുടെ നേതൃത്വത്തിൽ പോഷകാഹാരപ്രദർശനം നടത്തി.
നൂറോളം ഇനം പോഷകാഹാരങ്ങളാണ് പ്രദർശനത്തിനുവച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു ഉദ്ഘാടനം ചെയ്തു. ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
ശ്രീദേവി മുല്ലയ്ക്കൽ, പി.സി. ലീഷ്മ, എം.വി. റജീന, ഡോ.പി.എസ്. വിനീത്, ഡോ.കെ. പ്രഭാകരൻ, എച്ച്ഐ മനോജ്, ഒ.വി. രവീന്ദ്രൻ, ജയസുധ എന്നിവർ പ്രസംഗിച്ചു.