ജീവിതോത്സവം ജില്ലാതല സമാപനം
1600160
Thursday, October 16, 2025 5:37 AM IST
മീനങ്ങാടി:ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ജീവിതോത്സവം പരിപാടിയുടെ ജില്ലാതല സമാപനം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, വാർഡ് അംഗങ്ങായ ടി.പി. ഷിജു, പി.വി. വേണുഗോപാൽ, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ, പിടിഎ പ്രസിഡന്റ് എസ്. ഹാജിസ്, സ്റ്റാഫ് സെക്രട്ടറി പി.കെ. സരിത, പ്രോഗ്രാം ഓഫീസർ പി.ടി. ജോസ്, വോളന്റിയർ ലീഡർ എം.ജെ. ജിബ എന്നിവർ പ്രസംഗിച്ചു.
കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർഥികളുടെ സർഗശേഷിയും ഊർജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹത്തിനു യോജിച്ച രീതിയിൽ അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുകയെന്ന് ലക്ഷ്യത്തെടെ നടപ്പാക്കിയതാണ് പദ്ധതി.
ജില്ലയിൽ 45 യൂണിറ്റുകളിലാണ് 21 ദിവസം നീണ്ട പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരേ ഒപ്പുമരം, ഏകദിന ഡിജിറ്റൽ ഉപവാസം, ലഹരിവിരുദ്ധ ചിത്രമതിൽ, കാർണിവൽ എന്നിവ ജീവിതോത്സവത്തിന്റെ ഭാഗമായി നടത്തി.