ഒ.ടി. രാജൻ അനുസ്മരണം നടത്തി
1515378
Tuesday, February 18, 2025 4:16 AM IST
കരണി: ജില്ലാ ലൈബ്രറി കൗണ്‍സിൽ സ്മൃതിപർവം പരിപാടിയുടെ ഭാഗമായി ജനതാ വായനശാലയിൽ ഒ.ടി. രാജൻ അനുസ്മരണം നടത്തി.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ മുൻ പ്രസിഡന്റാണ് രാജൻ. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് നജീബ് കരണി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ.കെ. മത്തായി അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി ടി.ടി ദേവസ്യ, എം.പി. മോഹനൻ, ഒ.ടി. പ്രഭാകരൻ, പി. അയമു എന്നിവർ പ്രസംഗിച്ചു.