മെഡിക്കൽ ക്യാന്പ് നടത്തി
1515059
Monday, February 17, 2025 5:29 AM IST
കൽപ്പറ്റ: അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ജില്ലാ ആസൂത്രണ ഭവനിലെ പഴശി ഹാളിൽ മെഡിക്കൽ ക്യാന്പ് നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ സാമൂഹികനീതി ഫീസർ കെ.ജെ. ജോണ് ജോഷി അധ്യക്ഷത വഹിച്ചു. ജി. ബിനേഷ്, പി. അബ്ബാസ്, ഡോ.ശോഭി കൃഷ്ണ, ഡോ.ലക്ഷ്മി മോഹൻ, ഡോ.സന്ധ്യ റാം, എം. അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.