ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി
1515058
Monday, February 17, 2025 5:29 AM IST
കൽപ്പറ്റ: മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കുവേണ്ടി നടപ്പാക്കിയ ജീവകാരുണ്യ പദ്ധതിയായ തലോടൽ പെൻഷൻ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഭക്ഷ്യകിറ്റുകൾ വിതരണം തുടങ്ങി. നോന്പൊരുക്കത്തിന്റെ ഭാഗമായി എംഎസ്എസ് കൽപ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.
എംഎസ് എസിന്റെ തലോടൽ പദ്ധതിയിലൂടെ കിടപ്പിലായ രോഗികൾക്ക് ഓരോ മാസവും പെൻഷൻ തുക മണിയോർഡറായി അവകാശികളുടെ കൈകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെയാണ് കൽപ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം തുടങ്ങിയത്.ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
കല്ലങ്ങോടൻ ജസീത ഡാലിയ, എംഎസ്എസ് ജില്ലാ ജോ.സെക്രട്ടറി സലീം അറക്കൽ, എംഎസ്എസ് കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി, ട്രഷറർ വി. ബദറുദ്ദീൻ, വനിതാ വിംഗ് ഭാരവാഹികളായ സെറീന ഷാജി, ജമീല മാടായി, സലീന കരീം, റഫ്ല ലിനീഷ് നജ്മുദ്ദീൻ, കെ.പി. ഷാജി, കെ. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. വി. പാത്തുമ്മ, വി. ബൽക്കീസ്, സക്കീന മങ്ങാടൻ, സുഹറ മാന്പറ്റ, ഷുക്കൂർ മങ്ങാടൻ, പി.പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.