പുലി ആടുകളെ കൊന്നു
1515050
Monday, February 17, 2025 5:24 AM IST
ഉൗട്ടി: മഞ്ചൂർ പൂതിയാടയിൽ ആടുകളെ പുലി കടിച്ചു കൊന്നു. പൂതിയാട സ്വദേശി മണിവേലുവിന്റെ നാല് ആടുകളെയാണ് പുലി കൊന്നത്. വീടിന് സമീപത്തെ കൂട്ടിൽ നിന്നാണ് ആടുകളെ പുലി ആക്രമിച്ചത്. വിവരമറിഞ്ഞ് കുന്താ റേഞ്ചർ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.