കൽപ്പറ്റ നഗരസഭ തൊഴിൽമേള നടത്തി
1599103
Sunday, October 12, 2025 5:34 AM IST
കൽപ്പറ്റ: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി നഗരസഭ തൊഴിൽമേള സംഘടിപ്പിച്ചു. 23 സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 228 ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തി. 13 പേർക്ക് നിയമന ഉറപ്പ് ലഭിച്ചു.
108 പേരെ വിവിധ സ്ഥാപനങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് സരോജിനി ഓടന്പം അധ്യക്ഷത വഹിച്ചു.
വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആയിഷ പള്ളിയാലിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ സ്വാഗതവും സെക്രട്ടറി അലി അഷ്ഹർ നന്ദിയും പറഞ്ഞു.