മാലിന്യം കുമിഞ്ഞു കൂടി
1598422
Friday, October 10, 2025 4:28 AM IST
പന്തല്ലൂർ: മാലിന്യം നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്താനാകാത്തതിനാൽ ചേരങ്കോട് പഞ്ചായത്തിലെ ചേരങ്കോട്, കൊളപ്പള്ളി ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടി.
മാലിന്യം തള്ളരുതെന്ന് പഞ്ചായത്ത് ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടും പലരും മാലിന്യം തള്ളുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ദുർഗന്ധം വമിക്കുന്നത് കാരണം ഇതുവഴി സഞ്ചരിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.