മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം നടത്തി
1599373
Monday, October 13, 2025 6:21 AM IST
മീനങ്ങാടി: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ലൂയിസ് മൗണ്ട് ഹോസ്പിറ്റലിലിന്റെയും സഹകരണത്തോടെ പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മാനസികാരോഗ്യപ്രദർശനം നടത്തി.
സന്തുലിതമായ മനസാണ് സന്പന്നമായ ജീവിതത്തിന്റെ അടിസ്ഥാനം, സഹായം തേടുന്നത് ബലഹീനതയല്ല; ധൈര്യത്തിന്റെ അടയാളമാണ്, മനസിനെ കേൾക്കുക, മനസിനെ കരുതുക എന്നീ സന്ദേശങ്ങളുമായാണ് പ്രദർശനം.
കൗണ്‍സലിംഗ്, അഭിരുചി നിർണയ ക്യാന്പ്, പഠന വൈകല്യ നിർണയ ക്യാന്പ്, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ പരിപാടികൾ പൊതുചർച്ച, സംവാദം എന്നിവ അനുബന്ധ പരിപാടികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു.
ഡോ. അഷ്റഫ്, ഡോ. ബാവ പാലുകുന്ന്, ഹെൽത്ത് ഇൻസ്പെക്ടർ കെ. അൻവർ സാദത്ത്, ആർകെഎസ്കെ കൗണ്‍സലർ ഹർഷ, ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, മദർ സുപ്പീരിയർ എൽസ ടോം, സെന്റ് ഗ്രിഗോറിയസ് ടീച്ചർ ട്രെയിനിംഗ് കോളഡ് പ്രിൻസിപ്പൽ ടോമി,
ഗവ. കോമേഴ്സ്യൽ ഇൻസ്റ്റ്യൂട്ട് പ്രിൻസിപ്പൽ സിൻഡ്രല്ല എന്നിവർ പ്രസംഗിച്ചു. ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് അൻവിൻ സോയി ക്ലാസെടുത്തു. വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.