കൃഷ്ണേന്ദുവിനെ റോട്ടറി ക്ലബ് അനുമോദിച്ചു
1598840
Saturday, October 11, 2025 5:35 AM IST
സുൽത്താൻ ബത്തേരി: ഉപജില്ല സ്കൂൾ കായികമേളയിൽ ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യനായ ആനപ്പാറ ഗവ.സ്കൂൾ വിദ്യാർഥിനി എം.ബി. കൃഷ്ണേന്ദുവിനെ റോട്ടറി ക്ലബ് അനുമോദിച്ചു.
റോട്ടറി കോട്ടേജിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സി.വി. മത്തായി അധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രനാഥ്, സി.എം. ചന്ദ്രൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഇ. വിനയൻ, എം.എസ്. ദിലീപ്, ഹരികുമാർ, എബ്രൈസ് തോമസ് എന്നിവർ പ്രസംഗിച്ചു.
മേളയിൽ 800 മീറ്റർ, 1,500 മീറ്റർ, 3,000 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ കൃഷ്ണേന്ദു 4-100, 4-400 റിലേയിൽ ജേതാക്കളായ ടീമിൽ അംഗമായിരുന്നു. കൃഷ്ണേന്ദുവിന് റോട്ടറി ക്ലബ് നേരത്തേ സ്പൈക്ക് സമ്മാനിച്ചിരുന്നു.