വൈത്തിരി ഉപജില്ലാ കായിമേള തുടങ്ങി
1598430
Friday, October 10, 2025 4:33 AM IST
കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ കായികമേള എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ തുടങ്ങി. എസ്ഡിഎം എല്‍പി സ്കൂളിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന മേളയ്ക്ക് പ്രധാനാധ്യാപിക ടി.എന്‍. പുഷ്പ പതാക ഉയര്‍ത്തി.
മുനിസിപ്പല്‍ ചെയര്മാന് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.പി. മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാലില്‍, ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറി ഒ.സി. എമ്മാനുവല്‍, എസ്എസ്കെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വിന്‍സന്റ്,
വൈത്തിരി ബിആര്‍സി ബിപിഒ ഉമേഷ്, പിടിഎ പ്രസിഡന്റ് എ.കെ. ബിജു, ഷാനവാസ്, അനുബ്കുമാര്, ജാഫര്‍, സാലിഹ്,ശാന്തി വിജയന്, സ്വാഗതസംഘം കണ്‍വീനര്‍ എ.കെ. ജൈഷല്‍ എന്നിവര്‍ പ്രസംഗിച്ചു. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന മേള നാളെ സമാപിക്കും.