കോളജ് യൂണിയന് തെരഞ്ഞെടുപ്പ് : വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ വിദ്യാര്‍ഥി സംഘടനകള്‍
1598420
Friday, October 10, 2025 4:28 AM IST
കല്‍പ്പറ്റ: കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു കീഴില്‍ ജില്ലയിലുള്ള കോളജുകളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ വിദ്യാര്‍ഥി സംഘടനകള്‍. ജില്ലയിലെ 16 കോളജുകളില്‍ 10 എണ്ണത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍ മത്സരിച്ചത്.
ആറ് കോളജുകളില്‍ സംഘടനകളുടെ മത്സരം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. സംഘടനകള്‍ മത്സരിച്ച കോളജുകളില്‍ നാലിടത്ത് എസ്എഫ്ഐയ്ക്കും മൂന്നിടത്ത് കഐസ്യുവിനും ഒരിടത്ത് എംഎസ്എഫിനും രണ്ടിടത്ത് യുഡിഎസ്എഫിനും യൂണിയന് ലഭിച്ചു. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടതില്‍ എസ്എഫ്ഐ രണ്ടും കഐസ്യുവും യുഡിഎസ്എഫും ഒന്നു വീതവും യേൂണിയനുകള് തിരിച്ചുപിടിച്ചു.
ബത്തേരി സെന്റ് മേരീസ് കോളജ് യൂണിയന് ഭരണമാണ് കെഎസ്്സു വീണ്ടെടുത്തത്. ഇവിടെ മുഴുവന്‍ ജനറല്‍ സീറ്റിലും കഐസ്യു വിജയിച്ചു. നടവയല്‍ സിഎം കോളജ് യുഡിഎസ്എഫ് തിരിച്ചുപിടിച്ചു.
കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളജിലും ബത്തേരി അല്‍ഫോണ്‍സ കോളജിലും യൂണിയന് ഭരണം എസ്എഫ്ഐയും തിരിച്ചുപിടിച്ചു.
മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ചാണ് യൂണിയന് പിടിച്ചത്. ഇവിടെ എട്ട് ജനറല്‍ സീറ്റ് എംഎസ്എഫ് നേടി. പുല്‍പ്പള്ളി പഴശിരാജാ കോളജില്‍ ഏഴും മീനങ്ങാടി ഐഎച്ച്ആര്‍ഡിയില്‍ അഞ്ചും ജനറല്‍ സീറ്റ് കഐസ്യു നേടി.
നടവയല്‍ സിഎം കോളജിലും പുല്‍പ്പള്ളി ജയശ്രീ കോളജിലുമാണ് യൂണിയന് യുഡിഎസ്എഫിനു ലഭിച്ചത്. ലക്കിടി ഓറിയന്റല്‍, കനെറി കോളജുകളില്‍ യൂണിയന് എസ്എഫ്ഐയ്ക്ക് ലഭിച്ചു.