താളൂർ യാക്കോബായ പള്ളിയിൽ പെരുന്നാൾ നാളെ തുടങ്ങും
1598431
Friday, October 10, 2025 4:33 AM IST
താളൂർ: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 340-ാമത് ഓർമപ്പെരുന്നാൾ 11, 12 തീയതികളിൽ ആഘോഷിക്കും. നാളെ വൈകുന്നേരം 6.30ന് വികാരി ഫാ.ഡോ.മത്തായി അതിരംപുഴയിൽ കൊടിയേറ്റും. 6.45ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസിനു സ്വീകരണം. തെയ്യക്കുനിയിൽ സ്ഥാപിച്ച കുരിശുംതൊട്ടി സന്ധ്യാപ്രാർഥനയ്ക്കുശേഷം ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്യും.
ഫാ.ജയിംസ് ഇടപുതിശേരി, ഫാ.ജയിംസ് വൻമേലിൽ, ഫാ.ഷിനു പാറക്കൽ, ഫാ.വിപിൻ കുരുമോളത്ത്, ഫാ.ലിജോ ആനിക്കാട്ട് എന്നിവർ സഹകാർമികരാകും. 12ന് രാവിലെ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് മധ്യസ്ഥ പ്രാർഥന, പഠന മികവ് തെളിയിച്ചവരെ ആദരിക്കൽ, പ്രദക്ഷിണം, തമുക്ക് നേർച്ച, ലേലം, നേർച്ച ഭക്ഷണം.
ആഘോഷത്തിന് ഒരുക്കം പൂർത്തിയായതായി ട്രസ്റ്റി ബെസി വാരിശേരിൽ, സെക്രട്ടറി തോമസ് വൻമേലിൽ, ജോയിന്റ് സെക്രട്ടറി കുര്യാക്കോസ് കാരക്കാട്ട്, കണ്‍വീനർ ബേബി കൂണാലിൽ, ജോയിന്റ് കണ്‍വീനർ ജോണ്സണ് കാവനാൽ, ട്രഷർ ബിജു തത്തളായിൽ, വാർഡ് കണ്‍വീനർ ജോർജ് കുപ്പണമേൽ, ആഘോഷ കമ്മിറ്റി കണ്‍വീനർ അച്യുതൻ തെയ്യക്കുനി എന്നിവർ അറിയിച്ചു.