മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവം: ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗം ജേതാക്കള്‍
1598845
Saturday, October 11, 2025 5:35 AM IST
പനമരം: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 177 പോയിന്റുമായി ദ്വാരക സേക്രഡ് ഹാര്‍ട്ട് ജേതാക്കളായി.
114 പോയിന്റുമായി ഏച്ചോം സര്‍വോദയ രണ്ടാം സ്ഥാനം നേടി. എച്ച്എസ് വിഭാഗത്തില്‍ 129 പോയിന്റുമായി കണിയാരം ഫാ.ജികെഎം എച്ച്എസ്എസ് ഒന്നാമതെത്തി. ഏച്ചോം സര്വോദയയാണ് തൊട്ടുപിന്നില്‍. യുപി വിഭാഗത്തില്‍ തരുവണ ജിയുപിഎസ് 68 പോയിന്റോടെ ജേതാക്കളായി.
മാനന്തവാടി എല്‍എഫ് സ്കൂള്‍ 62 പോയിന്റ് നേടി രണ്ടാമതെത്തി. പ്രവൃത്തിപരിചയമേളയില്‍ എല്‍പി വിഭാഗത്തില്‍ ഏച്ചോം സര്‍വോദയ(61 പോയിന്റ്) ജേതാക്കളായി. 58 പോയിന്റ് നേടിയ കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിനാണ് രണ്ടാം സ്ഥാനം. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, കെ. മുഹമ്മദ് നിയാസ്, ടി.ജെ. റോബി, കെ. സിദ്ദിഖ്, കെ.പി. ഇര്‍ഷാദ്, കെ. അബ്ദുള്‍ ജലീല്‍, സജിന അലി, കെ.വി. ഫൗസിയ, ഷിജ ജയിംസ്, എം.കെ. രമേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.