ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു
1598839
Saturday, October 11, 2025 5:35 AM IST
പുൽപ്പള്ളി: സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തോമസ് എയുപി സ്കൂൾ, പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലായി ആരംഭിച്ചു.
160 സ്കൂളുകളിൽനിന്നായി 7,500 ഓളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. മേളയുടെ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിത്തോപ്പിൽ, ജിസ്റ മുനീർ, പ്രിൻസിപ്പൽ സോജൻ തെക്കനാട്ട്, പിടിഎ പ്രസിഡന്റ് ജിൽസ് മണിയത്ത്,
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.കെ. ജോസ്, കെ.കെ. ചന്ദ്രബാബു, മഞ്ജു ഷാജി, അമ്മിണി സന്തോഷ്, പി.എസ്. കലേഷ്, പുഷ്പവല്ലി നാരായണൻ, സുധ നടരാജൻ, ഇ.കെ. രഘു, ലില്ലി തങ്കച്ചൻ, ജെസി സെബാസ്റ്റ്യൻ, സീനിയർ സൂപ്രണ്ട് പ്രവീണ്‍കുമാർ, പെരിക്കല്ലൂർ ഗവ. സ്കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, കൊച്ചുത്രേസ്യ, ജോയ്സി ജോർജ്, നോബി പള്ളിത്തറ, കെ.എം. രാജേന്ദ്രൻ, സിസ്റ്റർ ജോസഫീന തുടങ്ങിയവർ പ്രസംഗിച്ചു. മേള നാളെ സമാപിക്കും.