തിരുനെല്ലി ക്ഷേത്രത്തിന്റെ സ്ഥിര നിക്ഷേപം: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
1598842
Saturday, October 11, 2025 5:35 AM IST
തിരുനെല്ലി: ഹൈക്കോടതി ഉത്തരവനുസരിച്ച് മാറ്റി നിക്ഷേപിക്കുന്നതിന് പണം തിരുനെല്ലി ദേവസ്വത്തിന് തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി.
ഡിസിസി സെക്രട്ടറി കമ്മന മോഹനന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീശന് പുളിമൂട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് റഷിദ് തൃശിലേരി, കെ.വി. ഷിനോജ്, കെ.ജി. രാമകൃഷ്ണന്, സുധാകരന് പാല്‍വെളിച്ചം, സലിം തോല്‍പ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.
തിരുനെല്ലി: സര്‍വീസ് സഹകരണ ബാങ്കില്‍ ദേവസ്വത്തിനുള്ള നിക്ഷേപം ഹൈക്കോടതി ഉത്തരവ് പ്രകാരം യോഗ്യതയുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശന് കൈപ്പഞ്ചേരി അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ പ്രേം മുഖ്യപ്രഭാഷണം നടത്തി. വിജിഷ സജീവന്, അഖില്‍ കേളോത്ത്, അരുണ്‍ രമേശ്, പി.ജി. രാഖില്‍, രൂപേഷ് പിലാക്കാവ് എന്നിവര്‍ പ്രസംഗിച്ചു.