സീനിയർ സിറ്റിസണ്‍സ് ഫോറം കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1598429
Friday, October 10, 2025 4:33 AM IST
കൽപ്പറ്റ: കേരള സീനിയർ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ആയുഷ്മാൻ ഭാരത് വയോവന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, വയോജന കമ്മീഷനിൽ സംഘടനയുടെ പ്രതിനിധിയെ ഉൾപ്പെടുത്തുക, ക്ഷേമപെൻഷൻ 5,000 രൂപയാക്കുക,
ചുരം ബദൽ പാത യാഥാർഥ്യമാക്കുക, ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, റെയിൽയാത്രാ ഇളവ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.വി.മാത്യു, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. ശശിധരൻ, ടി.സി. പത്രോസ്, ജോയിന്റ് സെക്രട്ടറിമാരായ കെ. മുഹമ്മദ്, പി. സെയ്ത്, ജോണ്‍ തോമസ്, ജില്ലാ ട്രഷറർ ജി.കെ. ഗിരിജ, കെ. മോഹനഭായി, എം.എ. അഗസ്റ്റിൻ, വി.വി. ജോണ്‍ എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.ഒ. പൗലോസ് സ്വാഗതവും സെക്രട്ടറി ഇ. മുരളീധരൻ നന്ദിയും പറഞ്ഞു.