ഡിവൈഎഫ്ഐ റോഡിലെ കുഴിയടച്ചു
1598844
Saturday, October 11, 2025 5:35 AM IST
സുൽത്താൻ ബത്തേരി: കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലെ കുഴികളടച്ച് ഗതാഗതം സുഖമമാക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിലെ കുഴികളടച്ചു.
ചീരാൽ കല്ലുമുക്ക് റോഡിലെ ഒരു കിലോമീറ്റർ ദൂരമാണ് കുഴികളടച്ചത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായതോടെ നന്നാക്കണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ജനകീയ സദസിൽ റോഡ് ഉടൻ നന്നാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും നടപടിയായില്ല.
തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് നന്നാക്കാൻ ഇന്നലെ രംഗത്തിറങ്ങിയത്. ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ അടച്ചും വെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ ഓവ്ചാലുകൾ തീർത്തുമാണ് റോഡ് നന്നാക്കിയത്.