പീഡനക്കേസിൽ യുവാവിന് 20 വർഷം കഠിന തടവ്
1599107
Sunday, October 12, 2025 5:34 AM IST
ഉൗട്ടി: കോത്തഗിരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 20 വർഷം കഠിന തടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച 35കാരനെയാണ് ഉൗട്ടി മഹിളാ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ കുന്നൂർ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.