വികസന സെമിനാർ നടത്തി
1512013
Friday, February 7, 2025 5:36 AM IST
മാനന്തവാടി: 2025-2026 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സ്വപ്ന പ്രിൻസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലൈജി തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കമറുന്നീസ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സൽമ മോയിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അസീസ് വാളാട്, ജോയ്സി ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, എം.ജി. ബിജു, ജോസ് കൈനിക്കുന്നേൽ, പി.എം. ഇബ്രാഹിം, മനോഷ് ലാൽ, ടി.കെ. അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.