സ്കൂൾ വാർഷികം എട്ടിന്
1512012
Friday, February 7, 2025 5:36 AM IST
മാനന്തവാടി: പോരൂർ ഗവ.എൽപി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷവും 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനധ്യാപകൻ രമേശൻ ഏഴോക്കാരനുള്ള യാത്രയയപ്പും എട്ടിന് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്യും. എഇഒ എ.കെ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. പ്ലാറ്റിനം ജൂബിലി പതിപ്പ് പ്രകാശനം, പുസ്തക ശ്രീ അവാർഡ് വിതരണം, മേളകളിലെ മികവിനുള്ള അംഗീകാരം, എൻഡോവ്മെന്റ് വിതരണം,
കുട്ടികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ എന്നിവ ഉണ്ടാകും. എം.കെ. ശ്രീജിത്ത്, സൗമ്യ തോമസ്, മനോജ് കല്ലരിക്കാട്ട്, രമേശൻ എഴോക്കാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.