സ്വീകരണം നൽകി
1512011
Friday, February 7, 2025 5:36 AM IST
പുൽപ്പള്ളി: കണ്ണൂരിൽ നടന്ന സംസ്ഥാന അന്പെയ്ത്ത് മത്സരത്തിൽ വിജയിച്ച് 15ന് പശ്ചിമ ബംഗാളിൽ നടക്കുന്ന നാഷണൽ മീറ്റിലേക്ക് സെലക്ഷൻ ലഭിച്ച പുൽപ്പള്ളി കോളറാട്ട്കുന്ന് നടുക്കുടിയിൽ ഷിജു- വിജിത ദന്പതികളുടെ മകൾ നിഹാരികയ്ക്ക് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പി.എ. ഡീവൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മണി പന്പാനാൽ അധ്യക്ഷത വഹിച്ചു. റിജു ഇരുളം, ഷീന, കെ.സി. മധു എന്നിവർ പ്രസംഗിച്ചു.