എൻ.എം. വിജയന്റെ ആത്മഹത്യ: കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് സിപിഎം
1511994
Friday, February 7, 2025 5:23 AM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ജില്ലയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എൻ.എം. വിജയന്റെ വീട് സന്ദർശിക്കുന്നതിനുമുന്‍പ് എത്തിയത് ആത്മഹത്യ പ്രേരണക്കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ കേണിച്ചിറയിലെ വസതിയിലാണ്.
ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനു ഉദാഹരണമാണ്. വിജയനും കുടുംബത്തിനും ഒപ്പമല്ല, തട്ടിപ്പുകാർക്കും പ്രതികൾക്കും ഒപ്പമാണ് പാർട്ടിയെന്ന പരസ്യ പ്രഖ്യാപനമാണ് ചെന്നിത്തല നടത്തിയതെന്നും റഫീഖ് പറഞ്ഞു.