"ജീവദായകം' രക്തദാന ക്യാന്പ് നടത്തി
1484291
Wednesday, December 4, 2024 5:16 AM IST
മാനന്തവാടി: മലങ്കര കത്തോലിക്കാസഭയുടെ യുവജന കൂട്ടായ്മയായ മലങ്കര കാതോലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ബത്തേരി രൂപതയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളജിൽ "ജീവദായകം' രക്തദാന ക്യാന്പ് നടത്തി.
ഫാ. റോയ് വലിയപറന്പിൽ രക്തദാനം നടത്തി ക്യാന്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് സിസ്റ്റർ ഡോ. ഫ്രാൻസിസ് മരിയ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് എബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. അർച്ചന രാജൻ, ഡോ. ബിനീജ മെറിൻ ജോയ് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.
ജ്യോതിർമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എംസിവൈഎം മാനന്തവാടി ഡയറക്ടർ ഫാ. വർഗീസ് മറ്റമന, രൂപത വൈസ് പ്രസിഡന്റ് അന്പിളി റോയ്, മേഖലാ പ്രസിഡന്റ് അലിന്റ ഷാജി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.