ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി സന്ദർശിച്ചു
1483768
Monday, December 2, 2024 5:06 AM IST
കൽപ്പറ്റ: കളക്ടറേറ്റ് മാർച്ചിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ് മേപ്പാടി അരപ്പറ്റയിലെ ഡോ.മൂപ്പൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി സന്ദർശിച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച പോലീസുകാർക്കെതിരേ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാരിന് കഴിയില്ലെന്ന് ജയലക്ഷ്മി പറഞ്ഞു.