എൽഡിഎഫ് ജനപ്രതിനിധികളുടെ കണ്വൻഷൻ നടത്തി
1466311
Monday, November 4, 2024 1:13 AM IST
മാനന്തവാടി: വയനാട് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ കണ്വൻഷൻ നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
ജനതാദൾഎസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.പട്ടികജാതിവർഗപിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു മുഖ്യപ്രഭാഷണം നടത്തി. എ.എൻ. പ്രഭാകരൻ, പി.കെ. സുരേഷ്, എ. ജോണി, പി.ടി. ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണൻ, പി.എം. ആസ്യ, അംബിക ഷാജി, സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, മുനിസിപ്പൽ കൗണ്‍സിലർ കെ.എം. അബ്ദുൾ ആസിഫ് എന്നിവർ പ്രസംഗിച്ചു.