ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു
1466113
Sunday, November 3, 2024 5:58 AM IST
സുൽത്താൻ ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ വയനാട് എക്യുമെനിക്കൽ ഫോറം അനുശോചിച്ചു.
പ്രസിഡന്റ് ഫാ. സുനിൽ എടച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. തരിയത്, ഫാ. സെബാസ്റ്റ്യൻ കീഴ്പ്പള്ളി, ഫാ. തോമസ് മണക്കുന്നേൽ, ഫാ. പോൾ ആൻഡ്രൂസ്, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. ജോണ്, ബില്ലി ഗ്രഹാം, വർഗീസ് കാട്ടാന്പിള്ളിൽ, വി.ജെ. വിൻസന്റ്, രാജൻ തോമസ്, വി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.