പരിശീലന ക്യാന്പ് ഇന്ന് സമാപിക്കും
1460753
Saturday, October 12, 2024 5:00 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ മൂന്ന് ദിവസം നീണ്ടു നിന്ന സിആർഇ പരിശീലന പരിപാടി ഇന്ന് സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 105 അധ്യാപകരാണ് ക്യാന്പിൽ പങ്കെടുത്തത്.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ക്യാന്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു. എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ.സാജു കൊല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഷിബു, സിസ്റ്റർ ആൻസ് മരിയ എന്നിവർ പ്രസംഗിച്ചു.