വ്യാപാരിയെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1460466
Friday, October 11, 2024 5:20 AM IST
പനമരം: ഹൈസ്കൂൾ റോഡിൽ പലചരക്കുകട നടത്തുന്ന അനിൽകുമാറിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചീക്കലൂർ സ്വദേശി വിഷ്ണു(20), പുഞ്ചവയൽ സ്വദേശി അനീഷ്(23)എന്നിവരെയാണ് എസ്ഐ എം.കെ. റസാഖും സംഘവും അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ മുൻപായിരുന്നു അനിൽകുമാറിനുനേരേ ആക്രമണം.
സിസിടിവി ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിഷ്ണുവിനെ തരുവണയിൽനിന്നും അനീഷിനെ കൂടോത്തുമ്മലിൽനിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.