പൂതാടി പഞ്ചായത്ത് ഭരണസമിതിയിലെ ഭിന്നത അവസാനിപ്പിക്കണമെന്ന്
1459920
Wednesday, October 9, 2024 6:55 AM IST
ഇരുളം: പൂതാടി പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളുടെ തമ്മിൽതല്ല് അവസാനിപ്പിക്കണമെന്നും ഭരണ സ്തംഭനം ഇല്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ തയാറാകണമെന്നും ഐഎൻടിയുസി ഇരുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു വർഷം കാലാവധിയുള്ള ഭരണസമിതിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങൾ തമ്മിൽതല്ലി പ്രശ്നം ഉണ്ടാക്കുന്നത്. കോണ്ഗ്രസ് പാർട്ടിക്കും യുഡിഎഫിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് പൂതാടി പഞ്ചായത്ത് ഭരണസമിതിയിൽ നടക്കുന്നത്. കെപിസിസിയും ഡിസിസിയും എത്രയും പെട്ടെന്ന് ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു വർഷം കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടണം. ഭരണസമിതിയിൽ പ്രശ്നമുണ്ടാക്കുന്ന പഞ്ചായത്ത് അംഗങ്ങളെ നിയന്ത്രിക്കാൻ നേതൃത്വം തയാറാകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹനീഫ കുണ്ടിൽ അധ്യക്ഷത വഹിച്ചു.