കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ കൂട്ടായ്മ നടത്തി
1459919
Wednesday, October 9, 2024 6:55 AM IST
പുൽപ്പളളി: കേരള, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിക്കരയിൽ മുപ്പത് വർഷം മുന്‍പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലം ശിലസ്ഥാപന വാർഷികത്തിൽ കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂർ കടവിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി.
അന്തർസംസ്ഥാന ഗതാഗതത്തിനും വാണിജ്യ മേഖലയിൽ വൻകുതിപ്പിനും കാരണമാകുമായിരുന്ന പാലം ടെൻഡർ നടപടി ആരംഭിച്ച ശേഷം അട്ടിമറിക്കപ്പെട്ടത് അന്തർ സംസ്ഥാന ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമാണ്.
വയനാട്, മൈസൂർ ജില്ലകളുടെ വികസനം ഉറപ്പാക്കുന്ന പാലം നിർമാണത്തിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ കണ്ണ് തുറക്കണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി പി.ഡി. സജി ആവശ്യപ്പെട്ടു.
കേവലം എഴുന്നൂറ്റി പത്ത് മീറ്റർ മാത്രം വനപാതയാണ് ബൈരക്കുപ്പ പാലത്തോട് അനുബന്ധിച്ച് ആവശ്യമായി വരുന്നത്. ഈ പാത സമഗ്ര വികസനത്തിന് വഴി തുറക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ പറഞ്ഞു. എം.എ. അസീസ്, വി.ടി. തോമസ്, ജോസ് നെല്ലേടം, മനോജ് ഉതുപ്പാൻ, മോളിസജി, ജോസ് കണ്ടൻതുരുത്തി, സണ്ണി മണ്ഡപം, ഷൈജു പഞ്ഞിത്തോപ്പിൽ, പി.കെ. ജോസ്, സാജൻ കടുപ്പിൽ, സുനിൽ പഴയസ്ലാത്ത്, ഷിനോയി തുണ്ടത്തിൽ, സജി കൊച്ചു കുടിയിൽ, പി.കെ. രാജൻ, ജാൻസി ജോസഫ്, ടോമി പൂഴിപ്പുറം, ടോമി ഏറത്ത്, വിജയകുമാർ, ജൈനു കല്ലാട്ടുകുഴി എന്നിവർ പ്രസംഗിച്ചു.