ജുനൈദ് കൈപ്പാണിക്ക് ദേശീയ പുരസ്കാരം
1459499
Monday, October 7, 2024 6:10 AM IST
കൽപ്പറ്റ: രാജ്യത്തെ മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കു ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ അംബേദ്കർ ദേശീയ പുരസ്കാരത്തിന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ തെരഞ്ഞെടുത്തു.
മികവാർന്ന സേവനവും വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവും കണക്കിലെടുത്താണ് പുരസ്കാരം.
ജനുവരി അവസാനം ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സാധാരണക്കാരുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നതിനുള്ള അംഗീകാരമാണിതെന്നും വെള്ളമുണ്ട സ്വദേശിയായ ജുനൈദ് പറഞ്ഞു.
ഹൈസ്കൂൾ കാലം മുതൽ പൊതുരംഗത്തുള്ള ജുനൈദ് നിലവിൽ ജനതാദൾ-എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്.