ജില്ലാ ഫെൻസിംഗ് ചാന്പ്യൻഷിപ്പ്
1458149
Tuesday, October 1, 2024 8:36 AM IST
കൽപ്പറ്റ: ജില്ലാ ഫെൻസിംഗ് അസോസിയേഷൻ ഫെൻസിംഗ് ചാന്പ്യൻഷിപ്പ് മരവയൽ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തി. ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണ സമിതി അംഗം പി.കെ. അയൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം. അനസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ഫെൻസിംഗ് സെക്രട്ടറി ആൽബർട്ട് ആന്‍േറാ, ഫെൻസിംഗ് അസോസിയേഷൻ ഭാരവാഹി പി.പി. അഭിജിത്ത്, കോച്ച് അഖില അനിൽ എന്നിവർ പ്രസംഗിച്ചു. കാഡറ്റ് ജൂണിയർ, സീനിയർ മൂന്ന് കാറ്റഗറിയിലായി 34 താരങ്ങൾ പങ്കെടുത്തു.