പട്ടികവർഗ വിദ്യാർഥികളുടെ പഠന മുന്നേറ്റം: ഫ്ളൈ ഹൈ പദ്ധതി മാതൃകയായി
1457816
Monday, September 30, 2024 6:03 AM IST
സുൽത്താൻ ബത്തേരി: പട്ടികവർഗ വിദ്യാർഥികളുടെ പഠന മുന്നേറ്റത്തിന് നഗരസഭ നടപ്പാക്കിയ ഫ്ളൈ ഹൈ പദ്ധതി മാതൃകയായി. പട്ടികവർഗ വിദ്യാർഥികളുടെ മത്സരപ്പരീക്ഷാശേഷി വർധിപ്പിക്കുന്നതിനു ഫ്ളൈ ഹൈ പദ്ധതിയിൽ 140 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. രണ്ട് വർഷമായി നടത്തുന്ന പദ്ധതിയിലൂടെ വിദ്യാർഥികളുടെ അക്കാദമിക പ്രകടനത്തിലും പഠനത്തോടുള്ള മനോഭാവത്തിലും ഗണ്യമായ മാറ്റം കൈവരിക്കാൻ കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷ മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ടോം ജോസ്, ഷാമില ജുനൈസ്, പ്രിയ വിനോദ്, എം. അബ്ദുൾ മജീദ്, പി.എ. അബ്ദുൾനാസർ, എം. ജിജി ജേക്കബ്, സി.എസ്. കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.