ഉരുൾ ദുരന്തത്തിൽ നഷ്ടപ്പെട്ടതിനു പകരം പാസ്പോർട്ട് അനുവദിക്കുന്നതിന് ക്യാന്പ് തുടങ്ങി
1457812
Monday, September 30, 2024 6:03 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ നഷ്ടമായതിനു പകരം പാസ്പോർട്ട് അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐടി മിഷനും സംയുക്തമായി നടത്തുന്ന പ്രത്യേക ക്യാന്പ് മേപ്പാടിയിൽ ആരംഭിച്ചു.
മൊബൈൽ പാസ്പോർട്ട് വാനിൽ സജ്ജീകരിച്ച സംവിധാനത്തിലുടെയാണ് ദുരിന്തബാധിതർക്ക് സേവനം നൽകുന്നത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, മേപ്പാടി അക്ഷയ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചത്. റീജിയണൽ പാസ്പോർട്ട് ഓഫീസർ അരുണ്‍ മോഹൻ നേതൃത്വം നൽകി. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു.