പുൽപ്പള്ളി: ചേകാടി ഗവ.എൽപി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11ന് നടത്തും. സ്കൂൾ പ്രഥമാധ്യാപിക ടി.വി. സിജിമോൾ, പഞ്ചായത്തംഗം രാജു തോണിക്കടവ്, പിടിഎ പ്രസിഡന്റ് പി. റിനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
കെട്ടിടം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും വാർഷികാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണനും ഉദ്ഘാടനം ചെയ്യും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളും ഒരുക്കിയത്. 1924ൽ ആരംഭിച്ചതാണ് ചേകാടിയിലെ വിദ്യാലയം.